പെരുവ : സോഷ്യൽ ജസ്റ്റീസ് ഫോറം പെരുവ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച ഹൃദയപൂർവം അമ്മയ്‌ക്കൊപ്പം സ്‌നേഹക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു.ഐസക് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട മുതിർന്ന അമ്മമാരെ ആദരിച്ചു. കുഞ്ഞിളം കയ്യിൽ സമ്മാനം പരിപാടി മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ കുട്ടികളെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോസഫും മികച്ച പ്രവർത്തനം നടത്തുന്ന പി.ടി.എ മെമ്പർമാരെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനുമോളും ആദരിച്ചു. പെരുവ വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ കെ.എം ബാലമുരളി കൃഷ്ണയ്ക്ക് ലീഡേഴ്‌സ് എക്‌സലൻസ് അവാർഡ് നൽകി. മികച്ച അവതാരക ഡോണ ഡിക്‌സനെയും ആദരിച്ചു. യു.പി സർജി, ടി.വൈ. ജോയി, കെ.ജി.ഭാനുമതിയമ്മ, കെ.വി.മാത്യു, സിന്ധു സന്തോഷ്, ലീലാമ്മ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ എം.കെ.ഷാജു സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം എം.ജി.വിജയൻ നന്ദിയും പറഞ്ഞു.