കോട്ടയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉരുൾപൊട്ടലിലും, പ്രളയത്തിലും വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് കേരള കോൺഗ്രസ് (എം) 10 വീട് നിർമ്മിച്ച് നൽകും. കൂട്ടിക്കൽ, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മുണ്ടക്കയം, പാറത്തോട് എന്നീ പഞ്ചായത്തുകളിൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട ഏറ്റവും അർഹരായ 10 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനാണ് പൂഞ്ഞാർ നിയോജകമണ്ഡലം എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോസഫ് ചാമക്കാല, പ്രദീപ് വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു.