saji

കോട്ടയം : എം.ജി. യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ - എഐ.എസ്.എഫ് സംഘർഷത്തിനിടയിൽ പെൺകുട്ടിയെ കടന്ന് പിടിക്കുകയും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ ബോദ്ധ്യപ്പെട്ടിട്ടും പൊലീസ് വാദിയെ പ്രതിയാക്കിയിരിക്കുന്നത് ആരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് യു.ഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള മറ്റ് വിദ്യാർത്ഥി സംഘടനകളുടെ അവകാശത്തെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഗുണ്ടായിസത്തിലൂടെ തടയുന്ന എസ്.എഫ്.ഐ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.