water

കോട്ടയം : മേലുകാവ് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ഭൂഗർഭ ജലവകുപ്പിന്റെയും മണ്ണ് പര്യവേഷണ വകുപ്പിന്റെയും സഹകരണത്തോടെ നിർമാണം പൂർത്തീകരിച്ച പ്രതിഭാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രതിഭാ നഗർ ലക്ഷം വീട് കോളനിയിലെ 31 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 40,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്നത്. ഭൂഗർഭ ജലവകുപ്പിന്റെ 2.5 ലക്ഷം രൂപയും മണ്ണ് പര്യവേഷണ വകുപ്പിന്റെ 3.8 ലക്ഷവും, ഗ്രാമപഞ്ചായത്തിന്റെ 3.08 ലക്ഷവും ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രതിഭാ നഗറിൽ പഞ്ചായത്ത് വക സ്ഥലത്ത് നിർമിച്ച കുഴൽ കിണറിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്.