അടിമാലി:ഹയർ സെക്കന്ററി പ്രവേശനത്തിന്റെ ഒന്നാം ഘട്ട നടപടികൾ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്‌കൂൾ ,കോഴ്‌സ് ട്രാൻസഫർ അനുവദിക്കുക എന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒന്നാം ഘട്ടത്തിൽ പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്‌കൂൾ , കോഴ്‌സ് ട്രാൻസഫർ അനുവദിക്കാതെയാണ് സപ്ലിമെന്ററി അപേക്ഷ ക്ഷണിച്ചത്. ഇതോടെ ഒന്നാം ഘട്ടത്തിൽ പ്രവേശനം ലഭിച്ച മാർക്ക് കൂടുതലുള്ള കുട്ടികളുടെ അവസരം നിഷേധിക്കുന്ന അവസ്ഥയാണുണ്ടായത്. നിലവിൽ സീറ്റ് ഒഴിവ് വന്നിട്ടുള്ളതിലേക്ക് അഡ്മിഷൻ ലഭിച്ച കുട്ടികൾക്ക് സ്‌കൂൾ മാറ്റവും കോഴ്‌സ് മാറ്റവും നടത്തിയതിനു ശേഷം മാത്രം സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നത്.
ഒരു ഡയറക്ടറേറ്റ്
രണ്ട് നിയമം
ഏകജാലക പ്രവേശന നടപടികൾ ആരംഭിച്ച 2010 മുതൽ വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി, വി എച്ച്.എസ്.ഇ. പ്രവേശന നടപടികളിൽ ഒന്നാം ഘട്ടം പ്രവേശനം ലഭിച്ച കുട്ടികൾക്ക് ട്രാൻസഫർ അനുവദിച്ചതിനു ശേഷം മാത്രമാണ് സപ്‌ളിമെന്ററി അലോട്ട്‌മെന്റ് നടത്തിയിരുന്നത്. എന്നാൽ 2020 മുതൽ പ്രവേശനത്തിന് ട്രാൻസ്ഫർ അലോട്ട്‌മെന്റ് സപ്‌ളിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞ് തിനു ശേഷമാക്കി മാറ്റിയത്. എന്നാൽ ഈ പരിഷ്‌ക്കാരം വി.എച്ച്.എസി.സി യിൽ നടപ്പാക്കിയിട്ടുമില്ല അതാണ് വിരോധഭാസമായി കാണുന്നത്.
ഒരു ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വി എച്ച്.എസ്.സിക്കും ഹയർ സെക്കന്ററി പ്രവേശനത്തിലും രണ്ട് നീതിയാണ് നടപ്പിലാക്കുന്നത്. ഇതോടെ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ പോലും ഇഷ്ടപ്പെട്ട ഗ്രൂപ്പോ സ്‌കൂളോ ലഭിക്കാതെ വന്നു. ഒഴിവുള്ള സീറ്റിലേയ്ക്ക് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് അവസരം കൊടുക്കാതെ സപ്‌ളിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നതുമൂലം മാർക്ക് കുറവുള്ള കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കുന്ന അവസ്ഥയാണ് സംജാതമാക്കുക. കൂടാതെ ഇപ്പോൾ സയൻസ് സീറ്റിൽ ഒഴിവുവന്നിട്ടുള്ള സർക്കാർ സ്‌കൂളുകളിൽ ഓപ്ഷൻ വെയ്ക്കാതെയിരുന്ന വിദ്യർത്ഥികൾ എയ്ഡഡ് സ്‌കൂളുകളിൽ കിട്ടിയ ഗ്രൂപ്പിന് ചേരേണ്ടതായി വന്നിട്ടുണ്ട്. അവർക്ക് ട്രാൻസ്ഫർ അലോട്ട്‌മെന്റ് വഴി ഇഷ്ടമുള്ള ഗ്രൂപ്പ് തിരഞ്ഞടുക്കാനുള്ള അവസരവും നഷ്ടമാവുകയാണ്. സീറ്റ് വർദ്ധനവ് വരുമ്പോൾ ഇപ്പോൾ അഡ്മിഷൻ ലഭിച്ച വിദളർത്ഥികൾക്ക് അതിൽ അപേക്ഷിക്കാൻ പോലും അർഹത ഇല്ല.അതിനാൽ ട്രാൻസ്ഫർ അലോട്ട്‌മെന്റ് കഴിഞ്ഞതിനു ശേഷം മാത്രം സപ്‌ളിമെന്ററി അലോട്ട്‌മെന്റ് നടത്തുക എന്ന ആവശ്യമാണ് ഉയരുന്നത്.