fire

അടിമാലി: അടിമാലി മച്ചിപ്ലാവ് ഫ്‌ളാറ്റ് സമുച്ചയത്തിലെ ഇരുന്നൂറ്റേഴാം നമ്പർ വീടിനുള്ളിൽ തീപിടിച്ചു.ഞായറാഴ്ച്ച അർദ്ധരാത്രിയോടെയായിരുന്നു തീ പിടുത്തമുണ്ടായത്.കുഴിവേലിൽ ആൽബിനും കുടുംബവുമായിരുന്നു ഈ വീട്ടിൽ താമസിച്ച് വന്നിരുന്നത്.സ്വീകരണ മുറിക്കുള്ളിലാണ് ആദ്യം തീ പടർന്നതെന്നാണ് ആൽബിൻ നൽകുന്ന വിവരം.കിടപ്പുമുറിക്കുള്ളിൽ പുക നിറയുകയും ആൽബിനും ഭാര്യക്കും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തു.ഇതിനെ തുടർന്നാണ് ഇരുവരും ഉണർന്നത്.തീ പടർന്നത് തിരിച്ചറിഞ്ഞതോടെ ഇവർ വേഗത്തിൽ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങി സമീപവാസികളെ വിവരമറിയിച്ചു.സമീപവാസികളും അടിമാലി ഫയർഫോഴ്‌സുമെത്തി തീയണച്ചു.റ്റിവിയും ഫ്രിഡ്ജുമടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു.തീപിടുത്തത്തിൽ നിന്നും ആൽബിനും ഭാര്യയും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തതിന് ഇടവരുത്തിയതെന്നാണ് പ്രാഥമിക നിഗമനം.വീടിനുള്ളിലാകെ കരിയും പുകയും നിറഞ്ഞ നിലയിലാണ്.ആൽബിനും കുടുംബത്തിനും താമസിക്കാൻ ഫ്‌ളാറ്റ് സമുച്ചയത്തിലെ തന്നെ മറ്റൊരു വീട് താൽക്കാലികമായി ഒരുക്കി നൽകി.