ഇളങ്ങുളം: പാലാ-പൊൻകുന്നം റോഡിലെ കേടായ സൗരോർജ വഴിവിളക്കുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ചൂട്ടുകറ്റ കത്തിച്ച് ബി.ജെ.പി.എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ സമരം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പി.പി.റോഡിൽ നാനൂറോളം വഴിവിളക്കുകളാണ് സ്ഥാപിച്ചത്. മൂന്നുവർഷത്തിനുള്ളിൽ ഇവയെല്ലാം തകരാറിലായി. ഒരുവർഷത്തിലേറെയായിട്ടും വഴിവിളക്ക് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ലെന്ന് സമരക്കാർ ആരോപിച്ചു. ഇ.എസ്.ഷാനു ഉദ്ഘാടനം ചെയ്തു. എസ്.രാജീവ്, നന്ദകുമാരൻ നായർ, രഘുനാഥ് പനമറ്റം, ഗീത ഷിജി, ദീപുമോൻ ഉരുളികുന്നം തുടങ്ങിയവർ പ്രസംഗിച്ചു.