പാലാ: തപാൽ വകുപ്പ് കേരള സർക്കിളിലെ ഈ വർഷത്തെ ഡാക് സേവ അവാർഡിന് കെ.കെ വിനുവിനെ തിരഞ്ഞെടുത്തു. വിശിഷ്ട സേവനത്തിന് തപാൽ വകുപ്പ് സംസ്ഥാന തലത്തിൽ നൽകുന്ന ബഹുമതിയാണ് ഡാക് സേവ അവാർഡ്. കോട്ടയം പോസ്റ്റൽ ഡിവിഷനിലെ മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവായ വിനു രാമപുരം അമനകര കൂട്ടുങ്കൽ കുടുംബാംഗമാണ്. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ എംപ്ലോയീസ് ഫോറം ചെയർമാനാണ്. രാമപുരം നാലമ്പല ക്ഷേത്രം പബ്ലിസിറ്റി കമ്മിറ്റി കൺവീനറും ഏഴാച്ചേരി കാവിൻപുറം ക്ഷേത്രം രാമായണ പ്രശ്‌നോത്തരി സമിതി കൺവീനറുമാണ്. കൊവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് അവാർഡിനായി പരിഗണിച്ചത്. വ്യാഴാഴ്ച 5ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അവാർഡ് സമ്മാനിക്കും. ഭാര്യ: ശ്രീകല ( സീനിയർ നേഴ്‌സിങ്ങ് ഓഫീസർ നിംഹാൻസ് ബാംഗ്ലൂർ ).മക്കൾ :അമ്യത , അതുല്യ.