പാലാ: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ ബഹുജനസഹകരണത്തോടെ നടപ്പിലാക്കുന്ന സ്‌നേഹദീപം ഭവന പദ്ധതി സമൂഹത്തിനാകെ മാതൃകയാണെന്ന് മാണി.സി.കാപ്പൻ എം.എൽ.എ.അഭിപ്രായപ്പെട്ടു. സ്‌നേഹദീപം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ആദ്യവീടിന്റെ ശിലാസ്ഥാപന കർമ്മം കൊഴുവനാൽ പഞ്ചായത്തിലെ തോടനാൽ വാർഡിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജോസ് മോൻ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, കൊഴുവനാൽ പഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോയി മറ്റം, മെർലിൻ ജെയിംസ്, ആനീസ് കുര്യൻ മുൻ പഞ്ചായത്ത് അംഗം ജിനു ബി. നായർ, മാർട്ടിൻ കോലടി, പി.സിജോർജ് പുളിക്കൽ, സജി തകിടിപ്പുറം, ബേബി പരിന്തിരിയ്ക്കൽ, ഷാജി ഗണപതി പ്ലാക്കൽ, ബോസ് പുളിയ്ക്കൽ, സണ്ണി നായിപ്പുരയിടം, ജോസ് ചെരിപ്പുറം, പി.കെതോമസ് പൂവത്തിനാൽ, റെജി മറ്റത്തിൽ, ആന്റണി വട്ടക്കുന്നേൽ , അനീഷ് പെല്ലാനിക്കൽ, പീറ്റർ ചേര വേലിൽ എന്നിവർ പ്രസംഗിച്ചു.