പാലാ: പൊലീസ് സ്മൃതിദിനാചരണത്തിന്റെ ഭാഗമായി പാലാ സബ് ഡിവിഷന്റെ നേതൃത്വത്തിൽ കേരളാ പൊലീസ് അസോസിയേഷന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടന്നു.

പോലീസ് സേനാംഗങ്ങളും പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ സേനാംഗങ്ങളും പാലാ ഫയർഫോഴ്‌സിലെ സേനാംഗങ്ങളും പാലാ സെന്റ് തോമസ് കോളേജിലേയും അരുവിത്തുറ സെന്റ് ജോർജ് കോളേജിലേയും എൻ.സി.സി കേഡറ്റുകളുമാണ് ക്യാമ്പിൽ രക്തം ദാനം ചെയ്തത്.
പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മൃതിദിനാചരണ സമ്മേളനവും മെഗാ രക്തദാന ക്യാമ്പും കോട്ടയം അഡീഷണൽ എസ്.പി എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണവും മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, പാലാ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് ജോൺ, പാലാ ഫയർ ആന്റ് റസ്‌ക്യൂ സ്‌റ്റേഷൻ ഓഫീസർ എസ് കെ ബിജുമോൻ, തിടനാട് എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, രാമപുരം എസ്.എച്ച്.ഒ രാജേഷ് കെ എൻ, കേരളാ പോലീസ് അസോസിയേഷൻ പ്രസിഡന്റ് സിബിമോൻ ഇ.എൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കെ.പി.എ സെക്രട്ടറി അജേഷ് കുമാർ പി.എസ് എന്നിവർ പ്രസംഗിച്ചു.
കോട്ടയം ലയൺസ്, എസ്.എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കും ഭരണങ്ങാനം ഐ.എച്ച്.എം ബ്ലഡ് ബാങ്കും ചേർന്നാണ് ക്യാമ്പ് നയിച്ചത്.