ഏറ്റുമാനൂർ : നിയന്ത്രണം വിട്ട കാർ ടൂ വീലർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് നാലോടെ കാണക്കാരി ആശുപത്രിപ്പടിക്ക് സമീപമായിരിന്നു അപകടം. പരിക്കേറ്റ ഏബേൽ(8), ജിനു ജോർജ്(25) എന്നിവരെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.