മുണ്ടക്കയം: ഒട്ടും പരിചിതമല്ലാത്ത ഒരു ജോലിയുടെ തിരക്കിലാണ് കൊക്കയാറിലെ ബാങ്ക് ജീവനക്കാർ. പുറത്ത് വെയിലൊന്ന് തെളിഞ്ഞാൽ തിരക്കിലാകും.
പ്രമാണങ്ങൾ ഉണക്കുന്ന ജോലി ഉൾപ്പെടെ ചെയ്യുകയാണ് ജീവനക്കാർ. കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തിൽ പുല്ലകയാർ കരകവിഞ്ഞൊഴുകിയതോടെ കൊക്കയാര്‍ സര്‍വീസ് സഹകരണ ബാങ്ക്, യൂണിയന് ബാങ്ക് എന്നിവടങ്ങളിലാണ് വെള്ളം കയറിയത്. ഇതോടെ ബാങ്കിലെ രേഖകള്‍, ആധാരങ്ങള്‍, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാമിഗ്രികളും വെള്ളത്തിലായി. ഇപ്പോൾ രേഖകളെല്ലാം ഉണക്കി വെടിപ്പാക്കുകയാണ് രണ്ടു ബാങ്ക് ജീവനക്കാർ. സഹകരണബാങ്കില്‍ രേഖകള്‍ക്കൊപ്പം സ്വര്‍ണ്ണ ഉരുപ്പടികളും വെയിലത്തു വച്ചു ഉണക്കിയെടുക്കേണ്ടിവന്നു. മറ്റ് ജോലിക്കൊപ്പം ഇതും ഒരു പ്രധാന ജോലിയായി ജീവനക്കാർക്ക് മാറി.