വെച്ചൂർ : കനത്ത മഴയിലും കാ​റ്റിലും നെൽകൃഷി അടിഞ്ഞതിനെ തുടർന്ന് ദമ്പതികൾക്കുണ്ടായത് കനത്ത നഷ്ടം. വെച്ചൂർ പട്ടറക്കരി പാടശേഖരത്തിൽ ഒന്നര ഏക്കറിലാണ് കുളത്തുതറയിൽ പ്രസന്നനും ഭാര്യ സിബിയും കൃഷിയിറക്കിയത്. നിലമൊരുക്കിയത് മുതൽ വിളവായതുവരെ ഒട്ടുമിക്ക ജോലികളും തനിച്ചാണ് ചെയ്തത്. മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് കനത്തകാ​റ്റും മഴയും മൂലം നെൽചെടികൾ നിലത്തടിഞ്ഞത്. കൊയ്ത്തത്ത് യന്ത്റം ഇറക്കാനാവാത്ത സ്ഥിതിയായതിനാൽ 600 രൂപ കൂലിക്ക് 20 സ്ത്രീകളെ ഇറക്കിയാണ് കൊയ്യിച്ചത്. കൊയ്‌തെടുത്തിട്ട് പോലും അടിഞ്ഞ നെല്ലിൽ നല്ലൊരു പങ്ക് നഷ്ടമായി.40 ക്വിന്റലിലധികം നെല്ല് ലഭിക്കുെമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് അതിന്റെ പകുതിയിൽ താഴെ നെല്ല് ലഭിക്കാനെ ഇടയുള്ളുവെന്ന് സിബി പറയുന്നു.