വൈക്കം : വൻകുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്‌കരമായ വൈക്കം - വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു. വെച്ചൂർ ഇടയാഴം ജംഗ്ഷനിൽ നടന്ന ഉപരോധ സമരം ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉദ്ഘാടനം ചെയ്തു. ഇടയാഴം ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശത്തെ കുഴികൾ പ്രവർത്തകർ പാറപ്പൊടിയിട്ട് മൂടിയ ശേഷം ജെ.സി.ബി ഉപയോഗിച്ചു നിരത്തി ഉറപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ.റെജീർ അദ്ധ്യക്ഷത വഹിച്ചു. പ്രഹ്ളാദൻ മുച്ചൂർകാവ് , കെ.എസ്.സിയാദ്, ഷിയാദ് വടേക്കേവീട്, മോഹനൻ ചാക്കോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.