poverty

കോട്ടയം: അതിദരിദ്രരെ നിർണയിക്കൽ പ്രക്രീയയുടെ ഭാഗമായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർക്ക് ഇന്ന് പരിശീലനംനൽകും. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് പരിശീലനം. ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. പദ്ധതിയുടെ കോട്ടയം ജില്ല നോഡൽ ഓഫീസർ പി. എസ് ഷിനോ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കില ആർ. ജി. എസ്. എ ജില്ലാ കോ ഒാഡിനേറ്റർ ഡോ. ആന്റോ വിജയൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.