iti

ചങ്ങനാശേരി: ഗവൺമെന്റ് വനിതാ ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (എൻ.സി.വി.ടി കോഴ്സ് ) ട്രേഡിൽ പട്ടികവർഗ വിഭാഗത്തിനുള്ള ഒരു സീറ്റിലേക്കും, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (എസ്‌.സി.വി.ടി.കോഴ്സ്) ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ഐ.ടി.ഐ യിൽ നേരിട്ട് എത്തി 100 രൂപ ഫീസടച്ച് അപേക്ഷിക്കണം. കുറഞ്ഞ വിദ്യഭ്യാസ യോഗ്യത എസ്.എസ്. എൽ.സിയാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28 വൈകിട്ട് 4. കൂടുതൽ വിവരങ്ങൾ 8281444863, 04812400500 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ടാൽ ലഭിക്കും.