വാഴൂർ: അപകടാവസ്ഥയിലായ ആനിക്കാട്-17-ാം മൈൽ റോഡിലുള്ള പുലിയാമറ്റം പാലം പുതുക്കി പണിയണമെന്ന ആവശ്യം ഉയരുന്നു. ഓരോ മഴക്കാലത്തും പാലത്തിൽ വെള്ളം കയറി കേടുപാടുകൾ സംഭവിക്കാറുണ്ട്. എന്നാൽ ഒരിക്കലും അറ്റകുറ്റപ്പണികൾ ചെയ്യാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഉയരം കുറവായതിനാൽ പാലത്തിനടിയിലൂടെ ഒഴുകിയെത്തുന്ന മരച്ചില്ലകളും ചെറിയ തടികളുംമറ്റും കെട്ടിക്കിടക്കുകയാണ്. തൊട്ടടുത്തുള്ള ചെക്ക്ഡാമിലെ മാലിന്യങ്ങളും പാലത്തിനടിയിൽ വന്നടിയും. ഇതുമൂലം ചെറിയ മഴ വന്നാൽപോലും സമീപപ്രദേശങ്ങൾ വെള്ളത്തിലാകും. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ സമീപത്തുള്ള വീടുകളിൽ വെള്ളം കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ഉയരംകൂട്ടി പുതിയ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.