കോട്ടയം : കോളേജുകളിൽ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആദ്യക്യാമ്പ് ഇന്നലെ കോട്ടയം സി.എം.എസ് കോളേജിൽ നടന്നു. 96 പേർ വാക്‌സിൻ സ്വീകരിച്ചു. ഇവരിൽ 17 പേർ ഒന്നാം ഡോസും, 79 പേർ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. കോളേജുകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകൾ വ്യാപകമാക്കുമെന്നും ഇതിനായി കോളജ് അധികൃതർക്ക് 9447766689 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഡി.എം.ഒ അറിയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കോ പ്രിൻസിപ്പൽമാർക്കോ ഈ നമ്പറിൽ ബന്ധപ്പെടാം. ജില്ലയിൽ ഇതുവരെ 22,83,432 ഡോസ് വാക്‌സിൻ വിതരണംചെയ്തു.