railway

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ഇന്ന് രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷൻ ഓഫീസിൽ നടക്കുമെന്ന് തോമസ് ചാഴികാടൻ എം.പി അറിയിച്ചു. ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ മുകുന്ദ് രാമസ്വാമി, സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ പി.എ. ധനജയൻ, ഡിവിഷണൽ എൻജിനീയർ സ്പെഷ്യൽ വർക്ക് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഏറ്റുമാനൂരിൽ റെയിൽവെയുടെ സ്ഥലത്ത് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് നിർമ്മാണ അനുമതിക്കായി ആവശ്യപ്പെട്ടിട്ടുള്ള " ടേക്ക് എ ബ്രേക്ക്” പദ്ധതിയെ സംബന്ധിച്ചും ചർച്ച ഉണ്ടാകും.