എലിക്കുളം:പനമറ്റം കല്ലനാനിക്കൽ ചന്ദ്രവല്ലിക്ക് സി.പി.എം നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ഇന്ന് കൈമാറും. തകർന്നു വീഴാറായ ഒറ്റമുറി വീട് പൊളിച്ചുനീക്കിയാണ് എല്ലാ സൗകര്യങ്ങളുമുള്ള വീട് നിർമ്മിച്ചു നൽകുന്നത്. ഇന്ന് വൈകിട്ട് 4ന് പനമറ്റം പ്ലാത്തറക്കുഴിയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി എ.വി റസൽ ചന്ദ്രവല്ലിക്ക് താക്കോൽ കൈമാറും. ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പ്രൊഫ എം.ടി ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എൻ പ്രഭാകരൻ,വി.പി ഇസ്മയിൽ, വി.പി ഇബ്രാഹിം, പി.ഷാനവാസ്, തങ്കമ്മ ജോർജ്കുട്ടി,കെ.രാജേഷ്, എസ്.ഷാജി, കെ.സി സോണി എന്നിവർ പങ്കെടുക്കും.

ചിത്രം-സിപി എം എലിക്കുളത്ത് നിർമ്മിച്ച് നൽകുന്ന വീട്