erumeli

കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ പി.കെ. ജയശ്രീ എരുമേലിയിൽ സന്ദർശനം നടത്തി. എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം, കൊച്ചമ്പലം, വാവർ പള്ളി , കണമലപാലം, മൂക്കൻപെട്ടി പാലം, പൊൻകുന്നം എന്നിവിടങ്ങൾ സന്ദർശിച്ചു. റോഡുകൾ, പാലങ്ങൾ എന്നിവയുടെ സ്ഥിതിയും ക്ഷേത്രങ്ങളിലെയും പള്ളിയിലെയും സൗകര്യങ്ങളും വിലയിരുത്തി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.പി സതീശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് 28ന് രാവിലെ 11ന് കളക്ട്രേറ്റിൽ യോഗം ചേരും.