വാഴൂർ:നവംബർ 12 മുതൽ15 വരെ കൊടുങ്ങൂരിൽ നടക്കുന്ന സി.പി.എം വാഴൂർ ഏരിയാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ ഏരിയാ സെക്രട്ടറി വി.ജി ലാൽ പ്രൊഫ.ആർ നരേന്ദ്രനാഥ്, അഡ്വ.ഗിരീഷ് എസ് നായർ എന്നിവർ സംസാരിച്ചു. പ്രൊഫ.എം.ടി. ജോസഫ്, പ്രൊഫ.ആർ. നരേന്ദ്രനാഥ്, അഡ്വ.ഗിരീഷ് എസ്.നായർ എന്നിവർ രക്ഷാധികാരികളും വി.ജി ലാൽ ചെയർമാനും അഡ്വ.ബെജു കെ.ചെറിയാൻ കൺവീനറുമായ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി കർഷക, വനിതാ സെമിനാറുകൾ, പൊതുയോഗം, കലാകായിക മത്സരങ്ങൾ, ആദരിക്കൽ എന്നിവ നടക്കും.നവംബർ ഏഴ് പതാക ദിനമായി ആചരിക്കും.