sndp
തുഷാർ വെള്ളാപ്പള്ളി യും യോഗം നേതാക്കളും ദുരിിതബാധിതരുമായി സംസാരിക്കുന്നു.

 ജനറൽ സെക്രട്ടറിയുമായി ആലോചിച്ച് പ്രത്യേക പാക്കേജ് : തുഷാർ

മുണ്ടക്കയം: പ്രളയം സംഹാര താണ്ഡവമാടിയ കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രത്യേക താൽപ്പര്യപ്രകാരം എസ്.എൻ.ഡി.പി യോഗത്തിന്റെ സഹായമെത്തി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നേരിട്ടെത്തിയാണ് വിവിധ ക്യാമ്പുകളിലേക്കായി ഒരു ലക്ഷം രൂപയുടെ ഭക്ഷ്യധാന്യങ്ങൾ കൈമാറിയത്. ജനറൽ സെക്രട്ടറിയുമായി ആലോചിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും തുഷാർ പറഞ്ഞു. യോഗത്തിന്റെ വിവിധ യൂണിയനുകളിൽ നിന്നും ശാഖകളിൽ നിന്നും തുടർസഹായങ്ങളും എത്തും. യോഗം കൗൺസിലർ എ. ജി. തങ്കപ്പൻ, വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രകാശ്, എരുമേലി യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ്, മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സി.റ്റി. സാജൻ, ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേൽ, സെക്രട്ടറി പി. ജീരാജ്, ബോർഡ് അംഗങ്ങളായ ഷാജി ഷാസ്, ഡോ. പി. അനിയൻ, കൗൺസിൽ അംഗങ്ങളായ രാജപ്പൻ ഏന്തയാർ, സി.എൻ. മോഹനൻ, രാജേഷ് ചിറക്കടവ് തുടങ്ങിയവരും തുഷാറിന് ഒപ്പമുണ്ടായിരുന്നു.