അടിമാലി:അടിമാലി താലൂക്ക് ആശുപത്രിയിൽ എക്‌സ്‌റേ, ഇസിജി, ലാബ്, ഫാർമസി വിഭാഗങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെ.ജി.എൻ.ഐ അടിമാലി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് കെ.ആർ. ജിജിമോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.കെ. ഷീമോൾ, ബിനു മോൾ, കെ.പി. ദീപ്തി, പി.ഇ. ഷൈനി ടി.കെ. സന്ധ്യ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി . കെ.ആർ. ജിജിമോൾ (പ്രസിഡന്റ്), ടി.കെ. സന്ധ്യ (സെക്രട്ടറി), മീനാകുമാരി (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.