അടിമാലി: ആദിവാസി കുടികളിൽ അനധികൃതമായി ഏലം കൃഷി ചെയ്ത മൂന്നുപേരയും അവർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും മച്ചിപ്ലാവ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ ബിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ആയിരമേക്കർ നമ്പ്യാത്ത് എൻ.ടി. രതീഷ് ( 38 ), മുനിയറ മരുതോലിൽ അശോകൻ (61), കമ്പിളിക്കണ്ടം ആനിതോട്ടത്തിൽ പൗലോസ് കുര്യാക്കോസ് (66) എന്നിവരെ മച്ചിപ്ലാവ് കുടി, കുതിരയളക്കുടി, തല മാലികുടി എന്നിവിടങ്ങളിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.