പാലാ: ഇന്ത്യൻ തപാൽ വകുപ്പിന്റെ ഡാക്‌സേവ സംസ്ഥാന പുരസ്‌കാരം നേടിയ കെ.കെ. വിനുവിന് സമഭാവന വാട്‌സാപ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സന്തോഷ് എം. പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിനർവ മോഹൻ, സോളി ഷാജി തലനാട്, ബിന്ദു സജികുമാർ, കുമാരി ഭാസ്‌കരൻ മല്ലികശ്ശേരി, മണി സന്തോഷ്, ഇ.കെ രാജൻ ഈട്ടിക്കൽ, മായ ഹരിദാസ്, സജി മുല്ലയിൽ, ഷാജി ശ്രീശിവം, ലതാ സിബി, രവീന്ദ്രൻ കൊമ്പനാൽ, സുജ വിനോദ് തുടങ്ങിയവർ ആശംസകൾ നേർന്നു. കെ.കെ വിനു മറുപടി പറഞ്ഞു.