ചങ്ങനാശേരി: പ്രളയബാധിത മേഖലയിൽ സഹായമെത്തിച്ച് കോനാട്ട് ഗ്രൂപ്പ്. കോനാട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു. മെത്തകൾ, ഗ്യാസ് സ്റ്റൗ, കുക്കർ, കെറ്റിൽ തുടങ്ങി രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് വിതരണം ചെയ്തത്. സാധനങ്ങൾ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനും ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂണിയനും കൈമാറി. കെ രാജേഷ് കൂട്ടിക്കൽ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ, ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ ജി രാജ്, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. മേഖലയിൽ കേടുപാടുകൾ സംഭവിച്ച ഗൃഹോപകരണങ്ങൾ ഇന്നലെ മുതൽ സൗജന്യമായി സർവീസ് ചെയ്തു നൽകി. ഇതിനായി സഞ്ചരിക്കുന്ന സർവീസ് സെന്ററും ഒരുക്കിയിട്ടുണ്ട്.