അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത പഠന സ്‌കോളർഷിപ്പിന്റെയും പഠനമുറി നിർമ്മാണ ധനസഹായത്തിന്റെയും വിതരണ ഉദ്ഘാടനം നടത്തി.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പട്ടികജാതി വികസന ഓഫീസർ ഷൈൻ, ബിഡിഒ പ്രവീൺ വാസു, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.72 വിദ്യാർത്ഥികൾക്ക് ഉന്നത പഠന സ്‌കോളർഷിപ്പും 10 വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മാണ ധനസഹായവും ലഭിക്കും.