കോട്ടയം : കോടിമത ബോട്ടുജെട്ടിയിലേക്കുള്ള റോഡ് തകർന്നു തരിപ്പണമായതോടെ യാച്ര ദുസ്സഹമായി. വർഷങ്ങൾക്ക് മുൻപ് ടാറിംഗ് ഇളകി ശോച്യാവസ്ഥയിലാണ് റോഡ്. മഴ കനത്തതോടെ കുഴികളുടെ എണ്ണം പെരുകി. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു. കൊവിഡ് ലോക്ക് ഡൗൺ അവസാനിച്ച് വിനോദസഞ്ചാര മേഖല തുറന്നതോടെ കോടിമത ബോട്ടുജെട്ടിയിലേക്ക് ദിവസവും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. ജില്ലാ മൃഗാശുപത്രി, വെസ്റ്റ് പൊലീസ് സ്‌റ്റേഷൻ, ഡി.ടി.പി.സി ഓഫീസ് എന്നിവിടങ്ങളിലേക്കും ഇതുവഴി വേണം എത്താൻ. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.