വൈക്കം : ഉരുൾപൊട്ടൽ നാശം വിതച്ച കൂട്ടിക്കൽ മേഖലയിൽ അവശ്യ വസ്തുക്കൾ എത്തിച്ച് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റി. തലയാഴം സൗത്ത്, വെച്ചൂർ, ടി.വി പുരം നോർത്ത് മേഖലാ കമ്മിറ്റികളുടെയും, മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ സമാഹരിച്ച അവശ്യ വസ്തുക്കളുമായി പുറപ്പെട്ട വാഹനം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ആർ. സുശീലൻ ഫ്‌ളാഗ് ഒഫ് ചെയ്തു. മണ്ഡലം അസി. സെക്രട്ടറി കെ.അജിത്ത്, സെക്രട്ടേറിയറ്റ് അംഗം വി.കെ.അനിൽകുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സജീവ് ബി ഹരൻ, വൈസ് പ്രസിഡന്റ് വി.ടി.മനീഷ്, ടൗൺ മേഖലാ സെക്രട്ടറി കെ.ഡി.സുമേഷ്, ടി.വി പുരം നോർത്ത് മേഖലാ സെക്രട്ടറി വിഷ്ണു എന്നിവർ പങ്കെടുത്തു. സമാഹരിച്ച സാധനങ്ങൾ കൂട്ടിക്കലിൽ ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഏറ്റുവാങ്ങി.