വൈക്കം : പുന്നപ്ര വയലാർ സമരം നടന്ന് 75 വർഷം പൂർത്തിയായിട്ടും അത് മനുഷ്യമനസിൽ കെടാതെ നിൽക്കുന്നത് ആ സമരം സൃഷ്ടിച്ച രാഷ്ട്രീയ മൂല്യങ്ങളും സാമൂഹിക മാറ്റത്തിനാവശ്യമായ പ്രചോദനങ്ങളും സമൂഹത്തെ ഇപ്പോഴും സ്വാധീനിക്കുന്നതിനാലാണെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ പുന്നപ്ര വയലാർ സമരത്തിന്റെ 75-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി. ബിനു, ലീനമ്മ ഉദയകുമാർ, കെ.അജിത്ത്, ജോൺ വി.ജോസഫ്, എൻ.എം.മോഹനൻ, കെ.ഡി. വിശ്വനാഥൻ, കെ.എസ്.രത്‌നാകരൻ, പി.എസ്.പുഷ്‌ക്കരൻ, പി.സുഗതൻ ,ഡി.ബാബു ,സന്തോഷ്‌കുമാർ, എം.എസ്.സുരേഷ് എന്നിവർ പ്രസംഗിച്ചു.