വൈക്കം : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലയായ അക്കരപ്പാടം പ്രദേശത്തെ ജനങ്ങളുടെ സാംസ്‌ക്കാരികവും കലാപരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അക്കരപ്പാടം ശ്രീ ബാലമുരുകൻ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. ജാതിമത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻകൈ പ്രവർത്തനം നടത്തുകയാണ് ലക്ഷ്യം. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജി.ജയൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എം.ആർ .രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പ്രസാദ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ഒ.എം.ഉദയപ്പൻ, ട്രസ്റ്റ് കൂടല്ലി ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് കൂടല്ലി, ഗവ.യു പി സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ.നടേശൻ, ട്രസ്റ്റ് രക്ഷാധികാരി ടി.കെ.ജയകുമാർ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ,പഠനോപകരണ വിതരണം, സ്മാർട്ട്‌ഫോൺ വിതരണം എന്നിവയും നടന്നു.