മുണ്ടക്കയം: കഴിഞ്ഞ പ്രളയത്തിൽ പെരുവന്താനം ഗ്രാപഞ്ചായത്തിൽ 103 കോടി രൂപയുടെ നാശമെന്ന് കണക്കുകൾ. 33 കിലോമീറ്ററോളം റോഡുകൾ തകർന്നതിനെ തുടർന്ന് 35 കോടി രൂപ നഷ്ടം കണക്കാക്കുന്നു. എഴുപത് വീടുകൾ പൂർണമായും 130 വീടുകൾ ഭാഗികമായും തകർന്നു. 82 ഏക്കർ കൃഷിയിടമാണ് നശിച്ചത്. മൂന്ന് വലിയ പാലങ്ങളും ,പതിനാറ് ചെറുപാലങ്ങളും നശിച്ചു. ആനചാരി ഏകയം ടൂറിസം പദ്ധതിയുടെ നിർമ്മിതികളും, റോഡും കളും പൂർണമായും തകർന്നതിനെ തുടർന്ന് 10 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പാലൂർക്കാവ് എസ്.സി കോളനി ,ജ്യോതിസ് നഗർ കോളനി ,പാലൂർക്കാവ് ലക്ഷം വീട് കോളനി ,കൊമ്പൻ പാറ, വളഞ്ചാൽ എസ്. ടി. കോളനി, കൊങ്ങാട് എസ്.റ്റി.കോളനി എന്നിവിടങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 18 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കണം.