വൈക്കം: മിനി സിവിൽ സ്റ്റേഷനിൽ ജോയിന്റ് കൗൺസിൽ ചെയർമാൻ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം സംഘടനയെ നയിച്ച എം.എൻ.വി.ജി അടിയോടി അനുസ്മരണവും ധ്വനി, ക്വിറ്റ് കറപ്ഷൻ ബോക്‌സ് സ്ഥാപനവും നടത്തി. ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം എസ്.പി.സുമോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ആർ.സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി.ദേവസ്യ, എൻ.സുദേവൻ, പ്രീതി പ്രഹ്ലാദ്, നേതാക്കളായ പ്രദീപ് കുമാർ, കെ.വി.ഉദയൻ, എസ്.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.