josek

കോട്ടയം. സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹത്തെ ശക്തിപ്പെടുത്തൻ കഴിയുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരള വനിതാ കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതകള്‍ ഓരോരുത്തരും തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളെ മികവോടെ നിര്‍വഹിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷീലാ തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ഐ ആന്റണി, നിര്‍മ്മല ജിമ്മി, സണ്ണി തെക്കേടം, ഡോ.സിന്ധുമോള്‍ ജേക്കബ്, ജിജി തമ്പി, പെണ്ണമ്മ ജോസഫ്, സൈനമ്മ ബൈജു, ബെറ്റി റോയി, ജോസഫ് ചാമക്കാല, മിനി റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.