പെരുവ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വതീയൻ കാതോലിക്കാ ബാവായ്ക്ക് പെരുവ മണ്ണൂക്കുന്ന് കത്തീഡ്രലിൽ സ്വീകരണം നൽകി. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പിന്നാക്കാവസ്ഥയും രോഗാവസ്ഥയും നേരിടുന്ന ദുർബല ജനവിഭാഗങ്ങൾക്കായി നിരവധി കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി കരുണയുടെയും കരുതലിന്റെയും മാതൃകയായിത്തീർന്ന സഭാ പിതാവാണ് ബാവയെന്ന് അദ്ദേഹം പറഞ്ഞു. പള്ളി വികാരി റവ. ഫാ. ഡോ. വർഗീസ് പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. വാഴൂർ മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദ മുഖ്യപ്രഭാഷണം നടത്തി.