ഉഴവൂർ : ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ വിതരണോദ്ഘാടനം നിർവഹിച്ചു. 2020-2021 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിലായി 56 വയോജനങ്ങൾക്കാണ് 4000 രൂപ വീതം വില വരുന്ന കട്ടിലുകൾ വിതരണം ചെയ്തത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വിൽസൺ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ന്യൂജന്റ് ജോസഫ്, കെ.എം. തങ്കച്ചൻ, അഞ്ജു പി. ബെന്നി, പഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, വി.ടി. സുരേഷ്, സിറിയക് കല്ലടയിൽ, ബിനു ജോസ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അഞ്ജന എന്നിവർ പങ്കെടുത്തു.