അടിമാലി: ഹയർ സെക്കന്ററി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കും.മുഖ്യഅലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും ഇന്ന് 5 മണി വരെ അപേക്ഷിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ അഡ്മിഷൻ വെബ്‌സൈറ്റിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം നേടിയ (നോൺജോയിനിങ്ങ് ശേഷം ആയവർ) ഏതെങ്കിലും ക്വാട്ടയിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ സാധിക്കുകയില്ല.അടിമാലി മേഖലയിൽ വെള്ളത്തൂവൽ ജി.എച്ച്.എസ്.എസ്(55), കൂമ്പൻപാറ എഫ്.എം. ജി.എച്ച്.എസ്.എസ് (25), അടിമാലി എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. ( 18 ) കുഞ്ചിത്തണ്ണി ജി.എച്ച്.എസ്.എസ് (8) , ബൈസൺവാലി (25) എന്നീ സീറ്റുകൾ വീതമാണ് ഒഴിവുള്ളത്.