പാലാ: കുന്നോന്നി സീറോ പോയിന്റിലെ തോടിന് നടുവിൽ സ്വാഭാവിക നീരൊഴുക്കിന് പോലും തടസമായി നിൽക്കുന്ന വൻമരം അടിയന്തിരമായി വെട്ടിമാറ്റണമെന്ന് കുന്നോന്നി ജനമൈത്രി റെസിഡൻസ് കൗൺസിൽ ആവശ്യപ്പെട്ടു. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് റെസിഡൻസ് കൗൺസിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റിക്ക് രേഖാമൂലം കത്ത് നൽകി.
പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് സെബാസ്റ്റ്യൻ, ജാൻസ് വയലിക്കുന്നേൽ, സെബാസ്റ്റ്യൻ കുറ്റിയാനി, രാജേഷ് കുഴിപറമ്പിൽ, വിനോദ്കുമാർ കിഴക്കാത്ത്, ജോർജ്ജ് മാത്യു പുളിക്കകുന്നേൽ, റ്റോമി ജോർജ്ജ് വേണാട്ട്, ദേവസ്യാച്ചൻ വാണിയപ്പുര, ലെൽസ് ജേക്കബ്, ഡെന്നി പുല്ലാട്ട്, ജോയി കുറ്റിയാനിക്കൽ, അരുൺ കിഴക്കേക്കര, മനേഷ് പ്ലാത്തോട്ടം, സജി വലിയപരയ്ക്കാട്ട്, ജോസ് ഇളംതുരുത്തിയിൽ, ഷാജി കൊടയ്ക്കനാൽ, ജോയിച്ചൻ കൊച്ചുപുരയിൽ, ക്രിസ്സ് എൽസാ ജോൺ, ജിൻസ് തോമസ്, കൊച്ച് ഒട്ടലാങ്കൽ, ജോർജ്ജുകുട്ടി കുറ്റിയാനിക്കൽ, ബേബിച്ചൻ അമ്പഴത്തിനാകുന്നേൽ, സെബാസ്റ്റ്യൻ വടകരയിൽ എന്നിവർ പ്രസംഗിച്ചു.