പാലാ:സ്ഥലമേറ്റെടുക്കൽ നടപടികൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പൂർണമായും ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുന്ന ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ടാറിംഗിനായി 25 കോടി രൂപ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേരള ജനപക്ഷം സെക്കുലർ തീക്കോയി മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. റോഡ് ബിഎം.ബി.സി നിലവാരത്തിൽ ടാറിങ് ചെയ്യുന്നതിന് 2020ൽ 25 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.2017ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 66 കോടി രൂപയുടെ അനുമതി ലഭിച്ച റോഡിന്റെ സ്ഥലമെറ്റെടുക്കൽ നടപടികളിൽ കരാറുകാർ വരുത്തിയ വീഴ്ചയാണ് നിർമ്മാണം വൈകാൻ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ഡലം പ്രസിഡന്റ് പി.വി വർഗീസ് പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. മനോ കുന്നത്തേട്ട്,സജീവ് മാപ്രയിൽ,ടോമി മുത്തനാട്ട്,ജോസ് തയ്യിൽ, ചെയ്‌സ് ഞള്ളംപുഴ,വിശ്വൻ വഴിക്കടവ്, ബിനോയി ഇലവുങ്കൽ, ആൻസി ജസ്റ്റിൻ,ഷീന കൊച്ചുവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.