പാലാ:കോട്ടയം ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് പാലാ ചാവറ സ്‌കൂൾ ഇൻഡോർ ഗ്രൗണ്ടിൽ നടന്നു. കോട്ടയം ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ഫ്രാൻസീസ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ: ബൈജു വർഗീസ് ഗുരുക്കൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ചാവറ പബ്ലിക്ക് സ്‌കൂൾ പ്രിൻസിപ്പൾ ഫാ: സാബു കൂടപ്പാട്ട് സമ്മാനദാനം നിർവഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ ഒബ്‌സർവ്വർ ഷാജി കെ.ആർ, ആരതി എ നായർ , ശശിധൻ, ബെന്നി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.