കോട്ടയം: അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിന് ലഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന അതിദരിദ്രരെ കണ്ടെത്തൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനതല അദ്ധ്യക്ഷൻമാർക്ക് ഏകദിന മുഖാമുഖ പരിശീലനം നൽകി. ജില്ലാ കളക്ടർ ഡോ.പി. കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ല നോഡൽ ഓഫീസർ പി.എസ് ഷിനോ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കില ആർ.ജി.എസ്.എ ജില്ലാ കോ ഒാർഡിനേറ്റർ ഡോ. ആന്റോ വിജയൻ എന്നിവർ നേതൃത്വം നൽകി.