hand

തൊടുപുഴ : തിരുവനന്തപുരത്ത് ഇന്ന് മുതൽ 30 വരെ നടക്കുന്ന സംസ്ഥാന സീനിയർ ഹാന്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലാ ടീമിനെ വി.എം. അനീഷ് നയിക്കും. സംസ്ഥാന ടീമിലും എം.ജി.യൂണിവേഴ്‌സിറ്റി ടീമിലും അംഗമായിരുന്നു.മെൽബിൻ സാബുവാണ് വൈസ് ക്യാപ്ടൻ. ടീം അംഗങ്ങൾ : അനീഷ് ജിജി, ആസിഫ് അനസ്, യദു പ്രകാശ്, മുഹമ്മദ് വി.എച്ച്., കിരൺ ആർ. കൃഷ്ണ, ഇൻസമാം അനസ്, മുഹമ്മദ് സുഹൈൽ, ജിത്തു സുകുമാരൻ, അഖിൽ വിനായക്, എസ്. മുഹമ്മദ് അജ്മൽ, അമീൻ റഷീദ്, അൻവർ ഹുസൈൻ, ബാദുഷ അമീർ, റാസി കെ.എൻ.