ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 35-ാം നമ്പർ ആർപ്പൂക്കര ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്‌ അദ്ധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ടും, കണക്കും സെക്രട്ടറി എം.വി.കുഞ്ഞുമോൻ അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ്‌ കെ.പി.സദാനന്ദൻ കുന്നുംപുറത്ത്‌, വൈസ് പ്രസിഡന്റ്‌ സി.കെ.രവീന്ദ്രൻ മറ്റത്തിൽ, സെക്രട്ടറി എം.വി. കുഞ്ഞുമോൻ മൂഴിമുഖം, കമ്മിറ്റി അംഗങ്ങളായി പി.കെ.കുമാർ പുത്തൻപറമ്പ്, കെ.കെ.വിശ്വംഭരൻ കിഴക്കേക്കൂന്നേൽ, സി.ബി.പ്രസന്നകുമാർ ചിറയിൽ, എൻ.എ.സുനിൽ നെടിയകാല, കെ.എൻ.രാജീവ്‌ മുണ്ടലിതറ, സുരേഷ് നാരായണൻ പുതുശ്ശേരി, ബീന വിജയൻ കുത്തുകല്ലുങ്കൽ, ശോഭനകുമാർ പുളിക്കപ്പറമ്പ്, കെ.എ.തമ്പി കളപ്പുരമറ്റം, പി.വി.കുമാരൻ തോപ്പിൽപനത്ര എന്നിവരെയും തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ്‌ കെ. പി.സദാനന്ദൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ സി.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.