വൈക്കം : അഖിലേന്ത്യ കിസാൻ സഭ വൈക്കം മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ കച്ചേരിക്കവലയിൽ കർഷക കൂട്ടായ്മയും മുൻമന്ത്റി വി.വി രാഘവൻ അനുസ്മരണവും നടത്തി. കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ.എൻ ദാസപ്പൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ ചന്ദ്രബാബു, ജില്ലാ കമ്മി​റ്റി അംഗം പി.ആർ രജനി, മണ്ഡലം ജോയിന്റ് സെക്രട്ടറി കെ രമേശൻ, പി.ജി ബേബി, കെ.എസ് ബേബി, സാജു കാരാപ്പള്ളി, മോഹനൻ, ശൂലപാണി എന്നിവർ പ്രസംഗിച്ചു.