rain

മുണ്ടക്കയം: തുലാവർഷവും മലയോരമേഖലയിൽ തകർത്തു പെയ്യുകയാണ്. ദിവസവും ഉച്ചകഴിഞ്ഞ് ശക്തമായ ഇടിമിന്നലോടു കൂടിയാണ് മഴ. വ്യാപക നാശനഷ്ടവും സംഭവിക്കുന്നുണ്ട്. ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ വീണ്ടും മഴ ശക്തമായത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനം. ക്യാമ്പുകളിൽ കഴിയുന്ന വരുടെയും നെഞ്ചിൽ തീയാണ്. കേടുപാടുകൾ സംഭവിച്ച വീടുകളിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതേയുള്ളു. വീണ്ടും വെള്ളം എത്തിയാൽ ഇവരുടെ പ്രതീക്ഷകൾ തകിടം മറിയും.

എരുമേലി കോയിക്കൽക്കാവ് ഇരുമ്പൂന്നിക്കര തോട് പെട്ടെന്ന് കരകവിഞ്ഞൊഴുകിയത് കഴിഞ്ഞദിവസം ആശങ്കപരത്തി. ഉരുൾപൊട്ടിയതാകാം കാരണമെന്ന് കരുതുന്നു.