കോട്ടയം: നിർദ്ധന രോഗികൾക്ക് പരിസ്ഥിതി സംരക്ഷണ ദൗത്യ സേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ കിറ്റ് വിതരണം ചെയ്തു. ചടങ്ങിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു.
സേന ജില്ലാ പ്രസിഡന്റ് പി.കെ. രതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ ദൗത്യ സേന സംസ്ഥാന പ്രസിഡന്റ് വിജീഷ് നെടുമ്പ്രക്കാട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രെട്ടറി കെ. മന്മഥൻ വയലാർ സ്വാഗതം പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷൻ ഷാജിമുഹമ്മദ് തലയാഴം.സംസ്ഥാന കമ്മറ്റി അംഗം സരുൻ കെ അപ്പുകുട്ടൻ, സൗമ്യ. കെ എന്നിവരും പങ്കെടുത്തു