village

ചങ്ങനാശേരി: ജോലിഭാരത്തെ തുടർന്ന് തൃക്കൊടിത്താനം വില്ലേജ് ഓഫീസർ അവധിയിൽ പോയി. പൊതുജനങ്ങൾ ദുരിതത്തിലുമായി. ഒട്ടേറെ പേരാണ് പോക്കുവരവ് സർട്ടിഫിക്കറ്റിനായി മാത്രം ഇവിടെ എത്തുന്നത് . മിക്ക ദിവസങ്ങളിലും രാത്രി വളരെ വൈകുംവരെ ജോലി ചെയ്യേണ്ട സാഹചര്യമാണെന്ന് ജീവനക്കാർ പറയുന്നു. എട്ടു ജീവനക്കാർ വേണ്ടിടത്ത് അഞ്ചു പേരാണുള്ളത്. എൽ.ഡി ക്ലർക്കിന്റെയും യു.ഡി. ക്ലർക്കിന്റെയും തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. സ്‌കൂളുകൾ തുറക്കുന്ന സമയമായതിനാൽ പേർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നുണ്ട്. സമീപ വില്ലേജിലെ ഓഫീസർമാർക്ക് ചുമതല കൊടുക്കാൻ നീക്കമുണ്ടെങ്കിലും ആരും തയാറാകുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരാതിയ്ക്ക് ഇടയാക്കുന്നു.