nss

ചങ്ങനാശേരി: എൻ.എസ്.എസ് പതാകദിനം 31ന് ആചരിക്കും. ദിനാചരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും സമുദായാംഗങ്ങൾ പങ്കെടുക്കുക. എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന ദിനാചരണത്തിന് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ നേതൃത്വം നൽകും. എല്ലാ താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ 10ന് പതാക ഉയർത്തുകയും ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകൾ നടത്തുകയും ചെയ്യും. പതാക ഉയർത്തിയതിനുശേഷം യൂണിയൻ പ്രസിഡന്റോ, കരയോഗം പ്രസിഡന്റോ, മറ്റു ഭാരവാഹികളിൽ ആരെങ്കിലുമോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, മറ്റുള്ളവർ അത് ഏറ്റുചൊല്ലി പ്രതിജ്ഞ പുതുക്കുകയും ചെയ്യുമെന്ന് എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ അറിയിച്ചു.