മണർകാട് : ദേശീയ പാതയിൽ മണർകാട് ഐരാറ്റുനടയ്ക്ക് സമീപം മാലിന്യങ്ങൾ കുന്നുകൂടുന്നു. അടുത്തകാലത്താണ് കാട് മൂടി കിടന്നിരുന്ന ഇവിടം വൃത്തിയാക്കിയത്. മുൻപ് ഹരിത കേരളം മിഷന്റെ ഭാഗമായുള്ള മിനി എം.സി.എഫ് സ്ഥാപിച്ചിരുന്നു. ഇതിന് സമീപം മാലിന്യങ്ങൾ നിറഞ്ഞതോടെ എം.സി.എഫ് മാറ്റി. വളവും റോഡിന്റെ ഇരുവശത്തെ കാടും വാഹനത്തിൽ എത്തുന്നവർക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് സഹായമാകുന്നു. വഴിലൈറ്റുകളും സി.സി.ടി.വി കാമറകളും ഇല്ലാത്തതാണ് മാലിന്യനിക്ഷേപത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ കവറിലാക്കിയ നിലയിലാണ് തള്ളുന്നത്. വീടുകളുടെ തറയോടുകൾ പൊളിച്ചതിന്റെ അവശിഷ്ടങ്ങളും വരെ നിക്ഷേപിച്ചിട്ടുണ്ട്. കനത്തമഴയിൽ മലിനജലം റോഡിലേയ്ക്ക് പരന്നൊഴുകി ദുർഗന്ധം വമിക്കുകയാണ്.